HomeBlogBusinessപുതുവർഷത്തിൽ ബിസിനസിലെ സമ്മർദ്ദങ്ങൾ കുറക്കാനുള്ള മാർഗ്ഗങ്ങൾ

പുതുവർഷത്തിൽ ബിസിനസിലെ സമ്മർദ്ദങ്ങൾ കുറക്കാനുള്ള മാർഗ്ഗങ്ങൾ

🎯 പുതുവർഷം പിറന്നിരിക്കുന്നു, പുതിയ തീരുമാനങ്ങളും പ്രവർത്തനരീതികളുമായി ഓരോരുത്തരും മുന്നോട്ടുപോകുകയാണ്. പുതിയ തീരുമാങ്ങൾ എടുക്കുമ്പോൾ ബിസിനസുകാർ അവരുടെ മൈൻഡ് സെറ്റ് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്.

മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും അതുപോലെ മാനസിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കപെടാത്തതുമായ തീരുമാനങ്ങളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഇതിനായി നമ്മൾ തീരുമാനമെടുക്കാൻ തയ്യാറെടുക്കുമ്പോൾ മനസിനെ ശാന്തമാക്കുക എന്നത് പ്രധാനമാണ്.

ഓരോ ബിസിനസുകാരനും നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ അവരുടെ ആരോഗ്യത്തെയും അതിലൂടെ അവരുടെ സംരംഭത്തെയും ബാധിക്കും എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

ഇതിനായി നമ്മൾ അറിയേണ്ടത് എന്തൊക്കെ സമ്മർദ്ദങ്ങളാണ് ഓരോ ബിസിനസുകാരനും നേരിടാൻ സാധ്യതയുള്ളത് എന്ന് മനസിലാക്കിയാൽ അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ പിന്തുടരാൻ കഴിയും. ഈ ലേഖനത്തിലൂടെ ഒരു ബിസിനസ്സുകാരൻ നേരിടാൻ സാധ്യതയുള്ള മാനസിക സമർദ്ദങ്ങളെയും അതിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗവുമാണ് വിവരിക്കുന്നത്.

1️⃣ സാമ്പത്തിക സമ്മർദ്ദമാണ് ഒന്നാമതായി വരുന്നത്. ഇത് ബിസിനസ്സിന്റെ കൂടപ്പിറപ്പാണ് എന്ന് തന്നെ പറയാമെങ്കിലും ശക്തമായ ഫിനാൻസ് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കുകയും പോസിറ്റീവ് മൈൻഡ് സെറ്റ് സൃഷ്ടിക്കുകയും ചെയ്യുന്നതോടെ പരിഹാരം കണ്ടെത്താൻ കഴിയും.

2️⃣ ഒറ്റപെടുത്തലാണ് ഒരു ബിസിനസ്സുകാരൻ നേരിടുന്ന മറ്റൊരു മാനസിക സമ്മർദ്ദം. നിർണ്ണായക തീരുമാനങ്ങൾ പലപ്പോഴും സ്വന്തമായി എടുക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം പൂർണ്ണമായും അവരുടെ ചുമലിൽ തന്നെയാവും, ഇത് പലപ്പോഴും കുടുംബങ്ങളിൽ നിന്നുപോലും സംരംഭകൻ ഒറ്റപെടുത്തലുണ്ടാക്കും. ഒരു സപ്പോർട്ട് സിസ്റ്റം നിർമ്മിക്കുക എന്നതാണ് ഇതിനായി വേണ്ടത്. മറ്റു ചെറുകിട ബിസിനസ്സ് ഉടമകളുമായി ബന്ധം സൃഷ്ടിക്കുകയും ബിസിനസ്സ് അസോസിയേഷനുകളിൽ പങ്കാളിയാവുകയും ചെയ്യുക. എപ്പോഴും തുറന്ന മൈൻഡ് സെറ്റിനുടമയാകുകയും ചെയ്യുക.

3️⃣ ജോലിത്തിരക്ക് നിയന്ത്രണാതീതമായി പോകുന്നതാണ് സംരംഭകൻ നേരിടുന്ന മറ്റൊരു പ്രശ്നം. കുട്ടികൾക്കും ജീവിതപങ്കാളിക്കുമായി മാറ്റിവെക്കേണ്ട സമയംപോലും ബിസിനസ്സിനുപയോഗിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. ഇത് അൽപ്പാൽപ്പമായി ജീവിതത്തെ ബാധിച്ചു തുടങ്ങുകയും പിന്നീട് അത് ബിസിനസിനെ പരാജയത്തിലേക്ക് കൊണ്ട് പോകുകയും ചെയ്യും. അതിരുകൾ നിശ്ചയിക്കുക എന്നതാണ് ഇതിനായി ചെയ്യാൻ കഴിയുന്ന മാർഗ്ഗം. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കും കുടുംബത്തിനും മാനസികമായും വൈകാരികമായും റീചാർജ് ചെയ്യാൻ സമയം കണ്ടെത്തുന്നതിൽ വിട്ടു വീഴ്ച ചെയ്യാതിരിക്കുക. ഇത് നിങ്ങളുടെ പോസിറ്റീവ് എനർജി ലെവൽ വളർത്തുന്നതിനും സമയത്തെ കൃത്യമായി ഉപയോഗിക്കാൻ സാഹചര്യം സൃഷ്ട്ടിക്കുന്നതിലേക്ക് എത്തുന്നതിനും നിങ്ങളെ സഹായിക്കും.

4️⃣ പ്രതിസന്ധികളും അപകടസാധ്യതയും ബിസിനസ്സുകാരെ സമ്മർദ്ദത്തിലാക്കാറുണ്ട്, വരാനിരിക്കുന്ന അല്ലെങ്കിൽ സമാന ബിസിനസ്സിൽ സംഭവിച്ച കാരണങ്ങൾ സംരംഭകനെ സമ്മർദ്ദത്തിലാക്കാറുണ്ട്. സമാനമായ സംഭവങ്ങൾ സ്വന്തം ബിസിനസ്സിൽ സംഭവിച്ചാൽ ഞാൻ പരാജയപെട്ടുപോകും എന്ന അമിത ചിന്തയിൽ നിന്നും ബിസിനസ്സുകാരൻ സമ്മർദ്ദത്തിന് അടിമയാകുന്നു. തിരിച്ചടികൾ സംരംഭകത്വ യാത്രയുടെ ഭാഗമാണെന്ന് മനസ്സിലാക്കുകയും അവയെ പഠന അവസരങ്ങളായി കാണുകയും ആവശ്യമായ തന്ത്രങ്ങൾ ഉപയോഗിച്ച് പരിഹാരം കൊണ്ടുവരുവാൻ ശ്രമിക്കുക എന്നതാണ് ഇതുള്ള പരിഹാരം.

5️⃣ കസ്റ്റമറുമായും ജീവനക്കാരുമായും നല്ല ബന്ധം സൃഷ്ട്ടിക്കുന്നതുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ സമ്മർദ്ദത്തിലാകുക എന്നത് സംരംഭകൻ നേരിടുന്ന പ്രശ്‌നമാണ്. പരാതികൾ, സംഘർഷങ്ങൾ, വ്യക്തിപരമായ പ്രശ്ങ്ങൾ എന്നിവ പരിഹരിക്കേണ്ടി വരുമ്പോൾ ആത്മ സംയമനം നഷ്ടപെട്ടുപോകുന്നത് ബിസിനസ്സുകാരനെ സമ്മർദ്ദത്തിലാക്കും. ഇത്തരത്തിലുള്ള പ്രശ്‌നപരിഹാരത്തിനായി തയാറെടുക്കുന്നതിനു മുമ്പ് മനസ്സിനെ ശാന്തമാക്കുകയും നേരിടാൻ പോകുന്ന പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുകയും പരിഹരിക്കാൻ കഴിയാവുന്ന രണ്ടിലധികം വഴികൾ നിശ്ചയിക്കുകയും ചെയ്യുക. ആശയവിനിമയത്തിനും സുതാര്യതയ്ക്കും മുൻഗണന നൽകുക എന്നതും പ്രധാനമാണ്.

✅ വിജയകരമായ ഒരു സംരംഭകത്വ യാത്രയ്‌ക്ക് ആവശ്യമായ ഘടകങ്ങളാണ് സമ്മർദ്ദങ്ങൾ കുറക്കാനുള്ള മുൻകരുതലും സമീപനവും. അതുപോലെ പോസിറ്റീവ് മൈൻഡ് സെറ്റ് നിങ്ങളെ എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടുത്തും. കാരണം പ്രത്യക്ഷമായി എന്തൊന്ന് സൃഷ്ടിക്കപെടുന്നതിനു മുമ്പ് അത് നമ്മുടെ ചിന്തകളിൽ സൃഷ്ടിക്കപെടുന്നുണ്ട്.

🌹🌹🌹ഞങ്ങളുടെ സ്നേഹം നിറഞ്ഞ വായനക്കാരായ ബിസിനസ്സ് സുഹത്തുക്കൾക്ക് സന്തോഷത്തിന്റെയും സമ്പന്നതയുടെയും സമൃദ്ധിയുടെയും നല്ലൊരു പുതുവർഷം ആശംസിക്കുന്നു.

📌 നിങ്ങളുടെ ബിസിനസ്സ് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടാം.

Abdul Shareef
Chief Consultant
Bizbrand Business Consultancy
+91 9744767226
www.abdulshareef.com

Leave a Reply

Your email address will not be published. Required fields are marked *

Strategic Solutions, Tangible Results

 

Company

Contact

Phone :+91 9744767226

E-Mail: [email protected]

© 2025 ·Developed by AdsPro Web Services Pvt Ltd