🎯 അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ്സ് ലോകത്തു, കോർപറേറ്റ് ഭീമന്മാരെ മറികടന്നു വിജയം നേടണമെങ്കിൽ, ശരിയായ സ്ട്രാറ്റജികളും തളർച്ച നേരിടാത്ത അശ്രാന്ത പരിശ്രമവും ആവശ്യമാണ്. ഇതിനായി ചെറുകിട ബിസിനസ്സ് ഉടമകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫോർമുലയുണ്ട്. സ്ട്രാറ്റജി + മോട്ടിവേഷൻ + സെല്ഫ് അഫർമേഷൻ ഇതാണ് ആ ഫോർമുല.
ഇന്ന് ഭൂരിഭാഗം ബിസിനസ്സുകളും സ്ട്രാറ്റജികളെ പിന്തുടരുമ്പോൾ ധാരാളം പണവും സമയവും ഇതിനായി ചെലവഴിക്കേണ്ടി വരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇന്നുവരെ ലോകത്ത് വിജയം നേടിയ ആളുകളെ പരിശോധിച്ചാൽ അവർ
സ്ട്രാറ്റജി + മോട്ടിവേഷൻ + സെല്ഫ് അഫർമേഷൻ ഫോർമുല വിദഗ്ധമായി ഉപയോഗിച്ചവരാണ് എന്ന് കാണാൻ കഴിയും. എല്ലാ തന്ത്രപരമായ തീരുമാനങ്ങളുടെയും പ്രേരക ശക്തി ഈ ഫോർമുലയുടെ ഹൃദയമായ പ്രചോദനം (Motivation) തന്നെയാണ്. ഭയാനകമായ വെല്ലുവിളികൾ നേരിടുമ്പോഴും വ്യക്തികളെയും ബിസിനസ്സുകളെയും തടസ്സങ്ങളെ മറികടന്നു മുന്നോട്ട് നയിക്കുന്ന ഇന്ധനമാണിത്. മോട്ടിവേഷൻ നിങ്ങളിലെ പാഷനെ ശക്തിപ്പെടുത്തുന്നു, നിശ്ചയദാർഢ്യം വളർത്തുന്നു, മികവിനായുള്ള നിങ്ങളുടെ പരിശ്രമത്തിന് ഇന്ധനം നൽകുന്നു. മോട്ടിവേഷൻ നഷ്ടപെടുമ്പോഴാണ് ഉജ്വലമായ തന്ത്രങ്ങൾ പോലും പരാജയപ്പെടുന്നത്. നിങ്ങളുടെ എതിരാളി അവരുടെ ബിസിനസ്സിൽ നടപ്പിലാക്കി വിജയിച്ച തന്ത്രം നിങ്ങളുടെ ബിസിനസ്സിൽ പ്രയോഗിക്കുമ്പോൾ വിജയം നേടാതെ പോകുന്നത് ഇതുകൊണ്ടാണ്.
എന്നാൽ സ്ട്രാറ്റജികൾ ഇല്ലാതെ മോട്ടിവേഷൻ കൊണ്ട് മാത്രം വിജയം നേടാൻ കഴിയുമോ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഒരിക്കലുമില്ല. കോമ്പസില്ലാതെ യാത്ര ചെയ്യുന്ന കപ്പൽ പോലെ വ്യക്തമായ ദിശയില്ലാതെ വിപണിയിൽ ഇത്തരം ബിസിനസ്സുകൾ മാറും. ഇവിടെയാണ് തന്ത്രപരമായ ചിന്തയും മോട്ടിവേഷനും യോജിപ്പിച്ചുകൊണ്ടുള്ള ഈ ഫോർമുലയുടെ പ്രസക്തി. ബിസിനസ്സ് യാത്രയിൽ അപ്രധീക്ഷിതമായി വരുന്ന തടസ്സങ്ങളെ തരണം ചെയ്യാനും ദീർഘകാല ലക്ഷ്യങ്ങൾക്കായി ഒരു പ്ലാൻ തയാറാക്കാനും ഇതിലൂടെ കഴിയും.
നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതായി തീരും നിങ്ങൾ, നിങ്ങളുടെ ചിന്തകൾ നിങ്ങൾക്കാവശ്യമുള്ളവരെ നിങ്ങളിലേക്ക് എത്തിക്കുന്നതിനായി ബാഹ്യ ശക്തികളെയും ചിന്തകളെയും സ്വാധീനിക്കും. ഇത് ചിലപ്പോൾ ഒരു സ്വപനമായോ യാദ്രിശ്ചികമായ കണ്ടുമുട്ടലിലൂടെയോ ഒക്കെയാകാം. നിങ്ങളിലുണ്ടായ ഓരോ നേട്ടങ്ങളുടെയും അവസരങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്കിത് മനസ്സിലാകും. എന്നാൽ യാദൃച്ഛികമായി നിങ്ങളുടെ ജീവിതത്തിന്റെ ബിസിനസ്സിലൊ സംഭവിച്ച നേട്ടങ്ങളെ നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സിൽ തുടർച്ചയായി നേടിയെടുക്കാൻ സ്ട്രാറ്റജി + മോട്ടിവേഷൻ + സെല്ഫ് അഫർമേഷൻ ഫോർമുല സഹായിക്കും.
സ്ട്രാറ്റജി + മോട്ടിവേഷൻ + സെല്ഫ് അഫാർമേഷൻ എന്നിവ തമ്മിലുള്ള യോജിപ്പ് ബിസിനസ്സ് വിജയത്തിൻ്റെ മൂലക്കല്ലാണ്. ഈ മൂന്ന് ഘടകങ്ങളെ സംയോജിപ്പിക്കുന്നതിലൂടെ, ബിസിനസ്സിന് അവരുടെ മുഴുവൻ കഴിവുകളും ഉപയോഗപ്പെടുത്താനും, വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത ലോകത്ത് പുരോഗതിയിലേക്കും വളർച്ചയിലേക്കും സമൃതിയിലേക്കും നയിക്കാനും കഴിയും.
✅ മാറുന്ന ലോകത്തു എല്ലാം മാറ്റത്തിനു വിധയമായി കൊണ്ടിരിക്കുകയാണ്. ബിസിനസ്സിലും ജീവിതത്തിലും ഈ മാറ്റങ്ങൾ സ്വീകരിക്കുവാൻ തയാറാകുമ്പോൾ മാത്രമാണ് വിജയം നേടാൻ കഴിയുകയുള്ളു. നിങ്ങൾക്ക് ഈ ഫോർമുലയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങളുമായി ബന്ധപെടുക.
Abdul Shareef
Chief Consultant
Bizbrand Business Consultancy
👉 +91 9745767226